GeneralNEWS

ഇന്നസെന്റിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് നടി രഞ്ജിനി

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്നസെന്റിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് നടി രഞ്ജിനി. സിനിമാ മേഖലയിലെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന ഇന്നസെന്റ് താരസംഘടനയായ അമ്മയുടെ അധ്യക്ഷ പദവിയിലിരിക്കാന്‍ യോഗ്യനല്ലെന്നും രഞ്ജിനി പറയുന്നു.

സ്ത്രീകളെ ബഹുമാനിക്കണമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ സ്ത്രീകളെ അവഹേളിക്കുന്ന ഇത്തരം രാഷ്ട്രീയക്കാര്‍ ഇവിടെ നിലനില്‍ക്കുന്നുവെന്നും താരങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ട സംഘടനയുടെ തലപ്പത്തിരുന്ന് സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഇദ്ദേഹം ചെയ്യുന്നതെന്നും രഞ്ജിനി വ്യക്തമാക്കുന്നു. സിനിമയിലെ മോശപ്പെട്ട സ്ത്രീകള്‍ കിടക്ക പങ്കിട്ടെന്ന് വരും എന്ന ഇന്നസെന്റിന്റെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button