![](/movie/wp-content/uploads/2017/07/Untitled-1-copy-6.png)
മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ അപൂര്‍വ്വ കാഴ്ചകളില്‍ ഒന്നാണ് അനിയനും ചേട്ടനും ഒരു സിനിമയില്‍ മത്സരിച്ച് അഭിനയിക്കുന്നത്. ‘ക്ലാസ്മേറ്റ്സ്’ എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ്
താരസഹോദരന്മാരായ ഇന്ദ്രജിത്തിന്റെയും, പൃഥ്വിരാജിന്റെയും കൂട്ടുകെട്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാകുന്നത്. സമീപകാലത്ത് ഇറങ്ങിയ ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലും ഇവരുടെ ‘ഫ്രണ്ട്ഷിപ്പ് കെമസ്ട്രി’ പ്രേക്ഷകര്‍ക്കിടയില്‍ വര്‍ക്ക് ഔട്ടായിരുന്നു. ഈ ഹിറ്റ് കോമ്പിനേഷനെ ജിഎന്‍ കൃഷ്ണമൂര്‍ത്തി എന്ന സംവിധായകന്‍ ‘ടിയാന്‍’ എന്ന ചിത്രത്തിലൂടെ വീണ്ടും ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണ്. മുരളി ഗോപി രചന നിര്‍വഹിക്കുന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തും. എല്ലാ പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തില്‍ പക്കാ മാസ് എന്റര്‍ടെയ്നര്‍ എന്ന രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്നായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ പങ്കുവെച്ചത്. ‘അമര്‍ അക്ബര്‍ അന്തോണി’ക്ക് ശേഷം ഈ താര സഹോദരന്‍മാര്‍ വീണ്ടും ഒന്നിച്ച് കൈകോര്‍ക്കുമ്പോള്‍ ചിലപ്പോള്‍ ബോക്സോഫീസില്‍ ഇനിയും ചരിത്രം പിറന്നേക്കാം.
Post Your Comments