CinemaGeneralLatest NewsMollywoodNEWSWOODs

രാജി ഇല്ല; കൂവലിന് മാപ്പ് പറഞ്ഞ് ഇന്നസെന്റ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരങ്ങളുടെ പ്രതികരണം മോശമായി പോയെന്നു ഇന്നസെന്റ്. അമ്മയുടെ ജനറല്‍ ബോഡിയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായി പ്രതികരിച്ച മുകേഷിന്‍റെയും ഗണേഷിന്‍റെയും പെരുമാറ്റം മോശമായിപ്പോയെന്ന് അദ്ദേഹം വ്യക്തമാക്കി.

അമ്മയുടെ പ്രസിഡന്റ് സ്ഥാനം താന്‍ രാജിവയ്ക്കുകയാണെന്ന അഭ്യൂഹം ഇന്നസെന്റ് തള്ളിക്കളഞ്ഞു. പ്രസിഡന്റ് സ്ഥാനത്ത് ഞാന്‍ അള്ളിപ്പിടിച്ചിരിക്കുന്നതല്ല. എന്നെ പിടിച്ചുകൊണ്ടിരുത്തുന്നതാണ്. ന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇന്നസെന്റിന്‍റെ പ്രതികരണം.

അമ്മയുടെ ജനറല്‍ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ കൂവിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുകേഷും മറ്റും മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതല്ല, അവര്‍ ആവേശം കൊണ്ട് പറഞ്ഞുപോയതാണ്. എങ്കിലും അത് തെറ്റായിപ്പോയെന്ന് മനസ്സിലാവുന്നുവെന്നും അതിനാല്‍ ക്ഷമ ചോദിക്കുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു .

shortlink

Related Articles

Post Your Comments


Back to top button