രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ വിവാഹമോചിതയായി. താന്‍ വിവാഹ മോചിതയാകുന്ന കാര്യം കഴിഞ്ഞ വര്‍ഷം സൗന്ദര്യ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കിയിരുന്നു. ചെന്നൈയിലെ കുടുംബ കോടതിയാണ് സൗന്ദര്യയ്ക്കും ഭര്‍ത്താവ് അശ്വിനും വിവാഹമോചനം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും വിവാഹമോചന നടപടികള്‍ പൂര്‍ത്തിയായത്. 2010-ല്‍ വിവാഹിതരായ ഇരുവര്‍ക്കും നാല് വയസ്സുള്ള മകനുണ്ട്.
Post Your Comments