
ജീത്തു ജോസഫ്- പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ തിരുവനന്തപുരത്ത് ആരംഭിക്കുന്നതോടെ പ്രേക്ഷകര്‍ കാത്തിരുന്ന ആ അപൂര്‍വ്വ നിമിഷമാണ് വന്നെത്തുന്നത്.
പ്രണവ് മോഹന്‍ലാലിന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ ജീത്തു ജോസഫിന്റെ പ്രഖ്യാപനം എത്തിയതോടെ താരപുത്രന്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്ന ദിവസവും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മലയാളസിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷൻ രംഗങ്ങളാണ് ജീത്തു ജോസഫ്-പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിലുള്ളത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി പ്രണവ് വിദേശത്ത് പ്രത്യേക പരീശീലനം നടത്തിയിരുന്നു. ‘പാര്‍കൗര്‍’ പരീശീലന മുറയാണ് താരം അഭ്യസിച്ചത്. വളരെ വ്യത്യസ്തത പുലര്‍ത്തുന്ന പാര്‍കൗര്‍ പരീശീലനത്തിന് മികച്ച ശാരീരിക ക്ഷമത അത്യാവശ്യമാണ്. നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ പാര്‍കൗര്‍ അഭ്യാസം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരിക അഭ്യാസമാണ് പാര്‍കൗര്‍.
Post Your Comments