പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദ്യ ചിത്രത്തിന് ആദി എന്നു പേരിട്ടു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. ചില കള്ളങ്ങള്‍ മാരകമായേക്കുമെന്ന ടാഗ്ലൈനോട് കൂടെയാണ് ചിത്രമെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. മോഹന്‍ലാലും പ്രണവും ചേര്‍ന്നാണ് തിരിതെളിച്ചത്. പ്രണവിന്റെ അമ്മ സുചിത്രയും സഹോദരി വിസ്മയയും ചടങ്ങില്‍ പങ്കെടുത്തു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ചടങ്ങില്‍ പുറത്തിറക്കി.
ഇതുവരെ ചെയ്ത എട്ട് സിനിമകളിലും താന്‍ അനുഭവിക്കാത്ത ടെന്‍ഷന്‍ ഈ ചിത്രത്തിനുവേണ്ടി അനുഭവിക്കുന്നുണ്ടെന്നു സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. എവിടെ ചെന്നാലും പ്രണവിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് താന്‍. എല്ലാവര്‍ക്കും പ്രണവിന്റെ കഥാപാത്രത്തെയും ചിത്രത്തിന്റെ കഥയെക്കുറിച്ചും അറിയണം. എന്നാല്‍, ഒന്നും ഭയക്കേണ്ട, ചിത്രത്തിനുവേണ്ട എന്ത് പിന്തുണയും ഉണ്ടാകുമെന്നു നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വാക്ക് തന്നിട്ടുണ്ടെന്നും ജീത്തു പറഞ്ഞു.
ഞങ്ങള്‍ ഒരുമിച്ച് കളിച്ചുനടന്ന തൈക്കാട്ടാണ് പ്രണവിന്റെ ചിത്രത്തിന്റെ പൂജ നടക്കുന്നത് എന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ചാണ് സിനിമയില്‍ വന്നത്. നാല്‍പ്പത് വര്‍മായി അത് തുടരുന്നു. ഇപ്പോള്‍ അത് പ്രണവിലൂടെ പിന്നെയും മുന്നോട്ട് പോകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനെ നായകനാക്കി വി. എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ പൂജയും ചടങ്ങില്‍ നടന്നു.
Post Your Comments