കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പറയുന്ന യുവ നടി താനല്ലെന്ന് മൈഥിലി. ഒരു ചാനലിനോടു സംസാരിക്കവേയാണ് മൈഥിലി ഇക്കാര്യം വ്യക്തമാക്കിയത്.
കടുത്ത അപവാദപ്രചരണമാണ് തനിക്കു നേരേ നടക്കുന്നത്. ആക്രമിക്കപ്പെടുന്നതിനു സമാനമായ അപവാദപ്രചരണമാണ് താന്‍ ഇപ്പോള്‍ നേരിടുന്നതെന്നും മൈഥിലി പറയുന്നു. തനിക്ക് നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഒരു ബന്ധവുമില്ല. തന്നെ പൊലീസ് ചോദ്യം ചെയ്തിട്ടുമില്ല. ഇനിയെങ്കിലും അപവാദപ്രചരണം അവസാനിപ്പിക്കണമെന്നും മൈഥിലി ആവശ്യപ്പെടുന്നു.
Post Your Comments