
മലയാളത്തില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി ദുല്ഖര്‍ സല്‍മാന്‍. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദ്യ ചിത്രം ആദിയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ദുല്ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആശംസ അറിയിച്ചിരിക്കുന്നത്.
പ്രിയപ്പെട്ട അപ്പുവിന് പുതിയ സിനിമയിലെ ആദ്യ ദിന ചിത്രീകരണത്തിന് ആശംസകളറിയിക്കുന്നു. പ്രണവ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്ക് ഉള്‍പ്പെടെ നടത്തിയ തയ്യാറെടുപ്പുകള്‍ അറിയാം, എല്ലാവരെയും രസിപ്പിക്കുന്ന ചിത്രമായിരിക്കട്ടെ ഇതെന്നും ദുല്‍ഖര്‍ കുറിക്കുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആദി എന്നാണ് പേരിട്ടിരിക്കുന്നത്. ജീത്തു ജോസഫിന്റെ രണ്ട് സിനിമകളില്‍ സംവിധാന സഹായിയായി പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സതീഷ് കുറുപ്പാണ് ക്യാമറ. അനില്‍ ജോണ്‍സണ്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ അന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments