പ്രശസ്ത ബോളിവുഡ് താരം ശില്പ ഷെട്ടിയ്ക്കും ഭര്‍ത്താവ് രാജ്കുന്ദ്രയ്ക്കും വഞ്ചനാ കേസില്‍ താത്കാലിക ആശ്വാസവുമായി കോടതി വിധി. ടെക്സറ്റയില്‍ ബിസിനസ്സിലും ഹോട്ടല്‍ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രകരിച്ചിരിയ്ക്കുന്ന രാജ്കുന്ദ്രയുടെ ടെക്സ്റ്റയില്‍ ബിസിനസ്സിലെ പാര്‍ട്ടണര്‍ ആയ രവി മോഹന്‍ലാല്‍ ഭാട്ടിയ നല്കിയ കേസിലാണ് ശില്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും കുറ്റപത്രം നല്‍കുന്നത് സ്റ്റേ ചെയ്തുള്ള വിധി വന്നത്. രണ്ടാഴ്ചത്തേക്കാണ് തടഞ്ഞുവെച്ചത്. ഇതുസംബന്ധിച്ച വിശദീകരണം നല്കാന് ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
താനെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസ് രഞ്ജിത്ത് മോറെയും സാരംഗ് കോട് വാളിന്റെ ബെഞ്ചാണ് താത്കാലിക സ്റ്റേ നല്‍കിയത്. ഇതേ കേസില്‍ നേരത്തെ ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
ശില്പാ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും ഡയറക്ടര്‍മാരായ ബെസ്റ്റ് ഡീല്‍ ടിവിക്ക് ടെക്സ്റ്റൈല്‍ കമ്ബനി ബെഡ്ഷീറ്റുകള്‍ വിതരണം ചെയ്തിരുന്നു. ടിവിയിലൂടെ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായിട്ടായിരുന്നു ബെഡ്ഷീറ്റ്. എന്നാല്‍, ബെഡ്ഷീറ്റ് വിതരണം ചെയ്തതില്‍ തനിക്ക് 24 ലക്ഷം രൂപ തരാനുണ്ടെന്ന് കമ്പനി ഉടമ രവി ഭലോട്ടിയ നല്കിയ പരാതിയില്‍ ആരോപിക്കുന്നു. ഈ പരാതിയില്‍ ഏപ്രില്‍ 27നാണ് ഭീവണ്ടി പോലീസ് ഇരുവര്‍ക്കുമെതിരെ വഞ്ചനാകുറ്റം ചുമത്തി കേസെടുത്തത്. അതേസമയം, ഒരു കോടിരൂപ ഭലോട്ടിയയ്ക്ക് നല്‍കിയെന്നും ശേഷിക്കുന്ന 24 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്നും ശില്പയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
Post Your Comments