
മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ തമിഴിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കുട്രം 23 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് അറിവഴകന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രം തന്നെയാണ് മഞ്ജുവിന് തമിഴിലും ലഭിച്ചിട്ടുള്ളതെന്നാണ് സൂചന. എന്നാല്‍ അരവിന്ദ് സ്വാമി ചിത്രത്തില്‍ മഞ്ജു നായിക ആകുന്നുവെന്നു നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരുന്നില്ല.
ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കുന്ന അറിവഴകന് ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലുമായാണ് ചിത്രീകരണം. ചിത്രത്തിന്റെ തിരക്കഥ താരത്തിന് ഇഷ്ടമായിട്ടുണ്ടെന്നും ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നും സൂചനകളുണ്ട്.
Post Your Comments