
വൈശാഖ്- ഉദകൃഷ്ണ ടീമിന്‍റെ പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. വൈശാഖ സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് നിവിനെത്തുന്നത്. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിന് ശേഷം നിവിന്‍ വീണ്ടും കാക്കി വേഷത്തില്‍ എത്തുകയാണ്. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യാണ് ഉടന്‍ റിലീസിന് തയ്യാറെടുക്കുന്ന നിവിന്‍ പോളി ചിത്രം. ഓണത്തിനു ചിത്രം തിയേറ്ററുകളിലെത്തും.
Post Your Comments