ഒരു സിനിമ പുറത്തിറങ്ങിയാല്‍ ഒരായിരം പേര്‍ കാണും. അവരെല്ലാം അവരുടെതായ രീതിയില്‍ സിനിമയെ വിലയിരുത്തും. ഇത് സ്വാഭാവികമാണ്. എന്നാല്‍ ഒരു സിനിമയെക്കുറിച്ച് ഒരാളുടെ അഭിപ്രായം മാത്രമാണ് നിരൂപണം എന്ന പേരില്‍ പുറത്ത് വരുന്നതെന്നു തെന്നിന്ത്യന്‍ താരം അല്ലു അര്‍ജ്ജുന്‍ പറയുന്നു. ഒരു കോടി ജനങ്ങള്‍ സിനിമ കാണുകയാണെങ്കില്‍ ഒരുകോടി റിവ്യൂ ഉണ്ടായിരിക്കും. മറ്റൊരാളുടെ വീക്ഷണത്തില്‍ നിന്ന് റിവ്യൂ എഴുതാന്‍ നമുക്ക് സാധിക്കില്ല. സിനിമ എന്നാല്‍ ഒരു വികാരമാണ്. അതിന് സ്റ്റാര്‍ റേറ്റിങ് നല്‍കാന്‍ നിരൂപകര്‍ക്ക് എന്തവകാശമാണുള്ളതെന്നും അല്ലു അര്‍ജ്ജുന്‍ ചോദിക്കുന്നു. അമ്മയുടെ സ്നേഹത്തിന് നിങ്ങള്‍ റേറ്റിങ് നല്‍കാറുണ്ടോ എന്നും താരം ചോദിച്ചു. രു പൊതുപരിപാടിക്കിടെയാണ് സിനിമാ നിരൂപണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് താരം തുറന്ന് പറഞ്ഞത്.
സിനിമാ നിരൂപകരെ താന്‍ ഭയക്കുന്നില്ലെന്നും പറഞ്ഞ താരം പൊതുവേ സിനിമാ നിരൂപകര്‍ കച്ചവട സിനിമകളെ മാനിക്കാറില്ലെന്നും അഭിപ്രായപ്പെട്ടു. അവാര്‍ഡ് ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന അവര്‍ക്ക് കച്ചവട സിനിമകള്‍ എടുക്കുന്നതിന്റെ ബുദ്ധിമുട്ട് അറിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സിനിമകളുടെ ചേരുവകളെ വിദേശ ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്നമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.
Post Your Comments