
പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ താരമായ സ്റ്റെവീ റയാന്‍ ആത്മഹത്യ ചെയ്തു. തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന് പോലീസ് പറയുന്നു. 33 വയസായിരുന്നു സ്റ്റെവീയ്ക്ക്.
മോഡലിംഗ് രംഗത്ത് ശ്രദ്ധേയയായ റയാന്റെ ശ്രദ്ധിക്കപ്പെട്ട ആദ്യ സീരിയല്‍ യൂട്യൂബ് സീരീസായ ലിറ്റില്‍ ലോക ആയിരുന്നു. നിരവധി സെലിബ്രിറ്റി പാരഡികള്‍ അവതരിപ്പിച്ച സ്റ്റെവിയ്ക്ക് ധാരാളം ആരാധകര്‍ ഉണ്ടായിരുന്നു. റയാന്റെ മുന്‍ കാമുകനും നടനുമായ ദ്രാകെ ബെല്‍ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. 2006ല്‍ എംടിവി മൂവി അവാര്‍ഡ്സില്‍ എടുത്ത റയാനൊപ്പമുള്ള ഒരു പഴയ ചിത്രവും ബെല്‍ ട്വീറ്റ് ചെയ്തു.
Post Your Comments