സിനിമയിൽ കോമഡി താരമാണെങ്കിലും ജീവിതത്തിൽ സീരിയസാണ് പാഷാണം ഷാജി. ഷാജി കടന്നു വന്ന ജീവിത വഴികൾ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. അതുകൊണ്ടുതന്നെ കഷ്ടപ്പെടുന്നവർക്ക് എണ്ണം കൈ താങ്ങാണ് ഷാജി. തനിക്കു ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരു പങ്ക് പാവങ്ങളെ സഹായിക്കുവാനാണ് പാഷാണം ഷാജി ഉപയോഗിക്കുന്നത്. സാജു എന്നാണ് യഥാർത്ഥ പേര്. ‘വെള്ളിമൂങ്ങ’ എന്ന സിനിമയിലൂടെ സിനിമ രംഗത്തേക്ക് കടന്നു വന്ന ഷാജി ഇപ്പോൾ 36 ഓളം സിനിമകൾ ചെയ്തിട്ടുണ്ട്. ഇന്ന് മലയാള സിനിമയുടെ അഭിവാജ്യ ഘടകമാണ് പാഷാണം ഷാജി.
മറ്റുള്ളവരുടെ ശബ്ദങ്ങൾ നർമ്മത്തിൽ അഭിനയിക്കാനുള്ള കഴിവാണ് ഷാജിയെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്.
ഇപ്പോൾ ‘ലഡു’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷാജി. ഒരു ഹ്യൂമറസ് വേഷത്തിലാണ് ഷാജി ഈ ചിത്രത്തിൽ എത്തുന്നത്. കോമഡി മാത്രം ചെയ്യാതെ സീരിയസ് റോളുകൾ ചെയ്യണം എന്നു ഷാജിക്ക് ആഗ്രഹം ഉണ്ട്. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ‘കല്ലു പെൻസിൽ’ എന്ന ചിത്രത്തിൽ ഒരു സീരിയസ് വേഷവുമായാണ് ഷാജി എത്തുന്നത്.
ഒരു റിയാലിറ്റി ഷോയിലൂടെ ആണ് ഷാജി ഈ മേഖലയിൽ സജീവമാകുന്നത്. പിന്നീട് ഷാജിയെ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്.
Post Your Comments