CinemaLatest NewsMollywood

ആ മഹാ ഗായകനെ കുറിച്ച് ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ

ഹരിഹരന്റെ പാട്ടിനെ കുറിച്ച് വർണ്ണിക്കാൻ മലയാളത്തിലെ വാനമ്പാടിക്ക് വാക്കുകൾ ഇല്ല. അദ്ദേഹത്തെ കുറിച്ച് ചോദിച്ചാൽ ഒറ്റവാക്കിൽ ചിത്ര പറയും സിൽക്കി വോയിസാണ് എന്ന്. ജയചന്ദ്രന്റെ സംഗീതസoവിധാനത്തിലുള്ള പാട്ടിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞ് ചെന്നൈയിലെ വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് ഹരിഹരനൊപ്പം പാടിയതിന്റെ അനുഭവങ്ങൾ ചിത്ര പങ്കുവെച്ചത്. 

‘ഹരിഹരന്‍സാറിനെ നേരില്‍ പരിചയപ്പെടുന്നതിനു മുമ്പേ അദ്ദേഹത്തിന്റെ ഗസലുകള്‍ ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. ഒരുമിച്ച് സിനിമയില്‍ പാടുന്നതിനു മുമ്പേ രാജാസാറിന്റെയും എ.ആര്‍ റഹ്മാന്റെയും മറ്റും സ്റ്റേജ് ഷോകളില്‍ വളരെ ജോലിയായി തമാശകൾ പറഞ്ഞിരിക്കുന്ന അദ്ദേഹത്തെ കാണാൻ സാധിച്ചിരുന്നു. പിന്നീടാണ് ഒരുമിച്ചു പാടുന്നത്’. ചിത്ര പറഞ്ഞു. 

കൂടാതെ ഹരിഹരന്‍ സാറിന്റെ ശബ്ദം തന്നെ പട്ട് പോലെയാണെന്നും സോഫ്റ്റായ ശബ്ദവും ഗമകങ്ങളുടെ സ്‌റ്റൈലും അദ്ദേഹത്തിനു മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതകളാണെന്നും ചിത്ര കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button