കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ താരങ്ങളെ സംരക്ഷിക്കുന്നുവെന്നു താര സംഘടനയായ അമ്മ വിമര്‍ശനം കേട്ടിരുന്നു. ഇത്തരം വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ താര സംഘടനയുടെ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ഇന്നസെന്റ് താത്പര്യം പ്രകടിപ്പിച്ചതായി സൂചന. മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഇക്കാര്യം ഇന്നസെന്റ് വിശദീകരിച്ചു കഴിഞ്ഞുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലെ സാഹചര്യത്തില്‍ ഇന്നസെന്റ് ഈ പദവി ഒഴിയുകയാണെങ്കില്‍ അധ്യക്ഷസ്ഥാനത്തേക്ക് മുതിര്‍ന്ന താരങ്ങളെയാവും പരിഗണിക്കുക. ബാലചന്ദ്ര മേനോനെയാണ് പ്രധാനമായും ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും സൂചനയുണ്ട്. വിവാദങ്ങള്‍ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സംഘടനയുടെ തലപ്പത്ത് വരാന്‍ ബാലചന്ദ്രമേനോന്‍ തയ്യാറാകുമോ എന്നത് ശ്രദ്ധേയമാണ്.
Post Your Comments