കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ആരോപണം ശക്തമാകുകയും അന്വേഷണം ഊര്‍ജ്ജിതമാകുകയും ചെയ്ത സാഹചര്യത്തില്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീല പ്രതിസന്ധി നേരിടുകയാണ്. ജൂലൈ 7നു ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഇപ്പോള്‍ ജൂലൈ 21ലേക്ക് മാറ്റിയിരിക്കുകയാണ്. ചിത്രത്തിന്റെ സാങ്കേതിക ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് രാമലീല വൈകുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതിന് തൊട്ട്പിന്നാലെ സംവിധായകന് അരുണ്‍ ഗോപിയുടെ പേരില്‍ ഒരു വോയ്സ് ക്ലിപ്പും വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചു. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കി സംവിധായകന് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
എന്തു ചെയ്യണം എന്നെനിക്കറിയില്ല. മനസ്സാകെ ബ്ലാങ്കാണ്. ടോമിച്ചായന് പറഞ്ഞിരിക്കുന്നത് സിനിമ 21 ന് തന്നെ ഇറക്കണം എന്നാണ്. അതിന് എല്ലാവരും സഹായിക്കണം എന്നായിരുന്നു വോയ്സ് ക്ലിപ്പിലെ ചുരുക്കം. തന്റെ ഈ ക്ലിപ്പ് മൂലമുണ്ടാകുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സംവിധായകന് പ്രതികരിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
എന്റെ ഒരു വോയിസ് ക്ലിപ്പ് എല്ലായിടെത്തേക്കും പ്രചരിയ്ക്കുന്നുണ്ട് , അത് ഞാന്‍ രാമലീല ടീമിന്റെ WHATSAPP ഗ്രൂപ്പില്‍ ഇട്ട ഒരു വോയിസ് ക്ലിപ്പ് ആണ്. അത് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുമായി ബന്ധപ്പെടുത്തി പറഞ്ഞതാണ് , 21 നു റിലീസ് ചെയ്യണം ഇനിയും വര്‍ക്കുകള്‍ തീര്‍ന്നിട്ടില്ല, എല്ലാരും അലെര്‍ട് ആകുക. എന്ന ഉദ്ദേശത്തില്‍ പറഞ്ഞതാണ്. അതിനു ദയവു ചെയ്തു മറ്റു അര്‍ഥങ്ങള്‍ നല്‍കരുത്. അപേക്ഷയാണ് ഉപേക്ഷ വിചാരിക്കരുത് ??????
പ്രക്ഷകരിലും രാമലീലയിലും നമ്മുടെ ടീമിലും എനിക്ക് വിശ്വാസമുണ്ട്.നന്ദി.
Post Your Comments