BollywoodCinemaGeneralLatest NewsNEWSWOODs

ദീപികയെ ഞെട്ടിച്ച് “തങ്കബലി”

ബോളിവുഡ് താരങ്ങള്‍ ഷാരൂഖ് ഖാനും ദീപികയും പ്രധാന വേഷത്തില്‍ എത്തിയ ചെന്നൈ എക്സ്പ്രസില്‍ തമിഴ് പറയുന്ന ഒരു പെണ്‍കുട്ടിയുടെ വേഷത്തില്ലാണ് ദീപിക എത്തിയത്. ചിത്രം വന്‍ വിജയമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന യാത്രയ്ക്കിടയില്‍ കണ്ട കാഴ്ച തന്നെ ഞെട്ടിച്ചുവെന്ന് ദീപിക പറയുന്നു. താരങ്ങള്‍ പറയുന്ന ഡയലോഗുകള്‍ ഏറ്റുപറയുന്ന ആരാധകര്‍ ഉണ്ട്. എന്നാല്‍ വില്ലന്റെ പേരില്‍ ഒരു ഹോട്ടല്‍ ആരംഭിക്കുന്നത് ആദ്യമായി കാണുകയാണ്.

ദീപികയുടെ ഹിറ്റ് ചിത്രമായ ‘ചെന്നൈ എക്സ്പ്രസി’ലെ ‘തങ്കബലി’യുടെ പേരിലാണ് ഒരു ഹോട്ടല്‍ ഉയര്‍ന്നിരിക്കുന്നത്. അതും മുംബയില്‍. ഇതേക്കുറിച്ച്‌ ദീപിക ഇന്‍സ്റ്റാഗ്രാമിലിട്ട കുറിപ്പ് ഇങ്ങനെ: ‘ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ആ ഹോട്ടല്‍ കണ്ടത്. തങ്കബലി!!! ഞെട്ടിപ്പോയി. പിന്നെ ചിരിയടക്കാന്‍ കഴിഞ്ഞില്ല. ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളുടെ ആരാധികയാണ് ഞാന്‍. അതുകൊണ്ടു തന്നെ പിന്നെ സമയം കളഞ്ഞില്ല. നേരെ അകത്തേക്ക് പോയി.’

ഹോട്ടലിന്റെയും മസാല ദോശയുടെയും മെനു കാര്‍ഡിന്റെയും ചിത്രമുള്‍പ്പെടെയാണ് ദീപിക ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെന്നൈ എക്സ്പ്രസിലെ വില്ലന്റെ പേരാണ് തങ്കബലി.

സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര സിനിമയായ പദ്മാവതിയുടെ തിരക്കിലാണ് ദീപിക. രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരാണ് പദ്മാവതിയിലെ നായകന്മാര്‍.

shortlink

Related Articles

Post Your Comments


Back to top button