CinemaLatest NewsTollywood

സൗമ്യയാകാൻ പാർവതി നായർ

തമിഴ് റീമേക്കിനൊരുങ്ങുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ സൗമ്യയായി പാർവതി നായർ എത്തു൦. മലയാളത്തിൽ അനുശ്രീ ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. മലയാളത്തിൽ അപർണ്ണ ബാലമുരളി അവതരിപ്പിച്ച ജിംസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നമിതാ പ്രമോദ് ആണ്. തമിഴ് നടൻ ഉദയനിധി സ്റ്റാലിൻ നായകനായി എത്തുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് തേനി, കമ്പം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്.

ദിലീഷ് പോത്തന്റെ സംവിധാന മികവിൽ എത്തിയ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത് പ്രിയദർശനാണ്. 2003 ൽ ഇറങ്ങിയ ലേസ ലേസയ്ക്ക് ശേഷം പ്രിദർശൻ സംവിധാനം ചെയ്യുന്ന കൊമേഴ്ഷ്യൽ ചിത്രമാണ് ഇത്. 
ഇതിനു മുൻപ് ചെയ്ത സില സമയങ്ങളിൽ എന്ന ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button