സിനിമാ രംഗത്തെ അപ്രതീക്ഷിത വിലക്കിനെതിരെ സയനോര ഫിലിപ്പും രംഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത് . സംരക്ഷിക്കേണ്ടവർ വിലക്കുന്ന യുഗം…. കലിയുഗം എന്നാണ് താരം തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
അമൽ നീരദിന്റേയും അൻവർ റഷീദിന്റെയും നിർമ്മാണ വിതരണ കമ്പനികൾക്കെതിരെ പ്രതികാര നടപടികൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റിമ കല്ലിങ്കലും അൻവർ റഷീദും പ്രതികരണവുമായി രംഗത്തെത്തി. മൾട്ടിപ്ലക്സുകളിൽ സിനിമ പിൻവലിക്കാനുള്ള സമരത്തിൽ സഹകരിച്ചില്ല എന്ന കാരണം കാട്ടിയാണ് ഇരുവർക്കുമെതിരേ വിലക്കേർപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ ട്രാൻസ്, പറവ തുടങ്ങിയ ചിത്രങ്ങളുടെ റിലീസിംഗ് പ്രതിസന്ധിയിലായിരിക്കുകയാണ്.
Post Your Comments