പ്രണയം എന്ന ചിത്രത്തിലൂടെ പ്രണയത്തിനു നിഷ്കളങ്കമായ ഭാവം പകർന്നു കൊടുത്ത താരം. ഗ്രേയ്സ് എന്ന കഥാപാത്രത്തിന്റെ പക്വതാപൂർണായ അവതരണത്തത്തിലൂടെ മലയാളി മനസ്സുകളിലേക്ക് വേദനയുടെ നീർ കണികയായി മാറിയ അഭിനയേത്രി. ജയപ്രദ എന്ന നടിയെ മനസിലാക്കാൻ കൂടുതൽ വിശേഷണങ്ങളുടെ ആവശ്യം ഒന്നും ഇല്ല. കാരണം ഗ്രേയ്സ് ആയി ജയപ്രദ കടന്നു കയറിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്.
വളരെ കുറച്ചു സിനിമകൾ മാത്രമേ ജയപ്രദ മലയാളത്തിൽ ചെയ്തിട്ടുള്ളു എങ്കിലും തിരശീലക്കു മുന്നിലെത്തിച്ച കഥാപാത്രങ്ങളെയെല്ലാം തന്നെ ഇന്നും പച്ചകെടാതെ ആസ്വാദകരുടെ മനസ്സിൽ അവശേഷിപ്പിക്കുവാൻ ഈ മികവുറ്റ താരത്തിന് കഴിഞ്ഞു. ഏഴ് ഭാഷകളിലായി ഇരുന്നൂറ്റി അമ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ച ജയപ്രദക്ക് സിനിമ എന്നത് വെറും അഭിനയം മാത്രമല്ല. ജീവിതം കൂടിയാണ്. ക്യാമറയ്ക്കുമുന്നിൽ കഥാപാത്രമായി ജീവിക്കുകയാണ് ഈ താരം. ഏറ്റെടുത്ത കഥാപാത്രങ്ങളെ പൂർണമായും ഉൾകൊണ്ട്, അവയെ അവതരിപ്പിക്കുന്നതിൽ ഈ താരം എന്നും മികവ് പുലർത്തിയിരുന്നു.
മാഡം ആഞ്ജലീനയായിയും ഗ്രേയ്സ്സായിയും മലയാളികൾക്ക് മുന്നിലെത്തിയ ജയപ്രദ മറ്റൊരു ചിത്രവുമായി എത്തുകയാണ്. ഇനിയൊരു ലോകമഹായുദ്ധമുണ്ടാകുകയാണെങ്കില്‍ അത് ജലത്തിനു വേണ്ടിയുള്ളതായിരിക്കും എന്ന് ഓര്‍മ്മപ്പെടുത്തി, ഈ ദുരന്തത്തെ മറികടക്കാൻ പുതു തലമുറയോട് ആഹ്വാനം ചെയ്യുന്ന ‘കിണര്‍’ എന്ന ചിത്രവുമായിയാണ് താരം വീണ്ടും എത്തുക. നമുക്ക് ചുറ്റും നടക്കുന്ന കാലികവും സാമൂഹികവും രാഷ്ട്രീയവുമായ സംഭവങ്ങളെ ചിത്രീകരിക്കുന്ന ചിത്രത്തിൽ ജയപ്രദ എത്തുമ്പോൾ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. കാമ്പുള്ള ഒരു പിടി കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച താരത്തിന്റെ കഴിവിൽ ഈ കഥാപാത്രവും മികച്ചതാകും എന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാലോകവും.
Post Your Comments