CinemaGeneralLatest NewsMollywoodNEWSWOODs

മുകേഷിന്റെയും ഗണേഷിന്റെയും നിലാപാടുകള്‍ക്കെതിരെ ആനിരാജ

നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിലുള്ള ഇടതുപക്ഷ ജനപ്രതിനിധികള്‍ മുന്നോട്ട് വെച്ച നിലപാട് ഭയാനകമെന്ന് സിപിഐ നേതാവ് ആനി രാജ. അമ്മ സംഘടനയുടെ പ്രധാനപ്പെട്ട നിരയില്‍ ഉള്‍പ്പെടുന്ന ദിലീപ് സംഘടനയ്ക്ക് പണം എത്തിച്ചുകൊടുക്കാന്‍ മുന്‍പില്‍ നില്‍ക്കുന്നവരില്‍ ഒരാളാണെന്നാണ് സിനിമയിലുള്ള പലരും പറയുന്നത്.ഇത്തരത്തില്‍ ഒരുപാട് സ്വത്തും പണവും ഉള്ളവര്‍ക്കെതിരെ നിശബ്ദത മാത്രമാണ് സംഘടന സ്വീകരിക്കുന്നതെന്ന് ആനി രാജ കൊച്ചിയില്‍ പറഞ്ഞു.

അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ മുകേഷും ഗണേഷ് കുമാറും സംസാരിച്ച രീതി തെറ്റാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളോട് പ്രധികരിക്കാന്‍ സിപിഎം നേതാക്കള്‍ ഇതുവരയെും തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button