
ഹെങ്ഡിയന് ഫിലിം സ്റ്റുഡിയോയില്‍ വന്‍ തീപിടുത്തം നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയോ മറ്റ് രക്ഷാപ്രക്രിയകൾ നടത്തുകയോ ചെയ്തില്ല. വെളുപ്പിനെ അഞ്ചു മണിക്കായിരുന്നു തീപിടുത്തം. നാട്ടുകാരെ തെറ്റു പറയാന്‍ പറ്റില്ല. കാരണം അവർ വർഷങ്ങളായി കാണുന്ന കാഴ്ചയാണ് സ്റ്റുഡിയോയില്‍ തീപിടുത്തം. സിനിമയുമായി ബന്ധപ്പെട്ട് ഇത്തരം രംഗങ്ങള്‍ അവിടെ എന്നും നടക്കാറുണ്ട്.
ഷൂട്ടിംഗ് ആയിരിക്കുമെന്നാണ് നാട്ടുകാർ കരുതിയത്. തീ ആളിപടരുന്നത് കണ്ടാണ് നാട്ടുകാർക്ക് തീപിടുത്തമാണെന്നു മനസിലായത്. തുടര്‍ന്ന് എമര്‍ജന്‍സി സര്‍വ്വീസിനെ ഉടന്‍ വിവരം അറിയിച്ചു. തുടര്‍ന്ന് തീ കെടുത്തുകയായിരുന്നു. ആര്‍ക്കും സംഭവത്തില്‍ പരുക്കുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments