CinemaGeneralIndian CinemaKollywoodLatest NewsNEWSTollywoodWOODs

നടി രഷ്മിക മന്ദന്ന വിവാഹിതയാവുന്നു

പ്രണയ വിവാഹങ്ങള്‍ പതിവായ ഇന്ത്യന്‍ സിനിമയില്‍ ഇതാ വീണ്ടും ഒരു സന്തോഷ വാര്‍ത്ത. മാസങ്ങളായി പ്രചരിച്ച വാര്‍ത്തകള്‍ക്ക് വിരാമമിട്ട് ഒടുവില്‍ യുവനടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയും നടി രഷ്മിക മന്ദന്നയുംവിവാഹിതരാവുന്നു. 

ഇരുവരുടേയും വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോടെ ആയിരിക്കും ജൂലൈ മൂന്നിന് ആദ്യ ചടങ്ങുകള്‍ നടക്കുക. നീണ്ട കാലത്തെ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിച്ചതെങ്കിലും സോഷ്യല്‍ മീഡിയ നേരത്തെ തന്നെ പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം കല്യാണം കഴിക്കാന്‍ തയ്യാറെടുക്കുന്ന ഈ താര ജോടികള്‍ ഇപ്പോള്‍ പുതിയ സിനിമകളുടെ തിരക്കിലാണ്. രഷ്മിക മന്ദന്നയുടെ ആദ്യ സിനിമയിലെ നായകനായിരുന്നു രക്ഷിത് ഷെട്ടി.

കിരിക് പാർട്ടിയുടെ ഷൂട്ടിങ്ങില്‍ തുടങ്ങിയ ഈ സൗഹൃദത്തെ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധര്‍ നോക്കികാണുന്നത്. കന്നഡയ്ക്ക് പുറമേ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ് രക്ഷിത്. ടോറന്റില്‍ ഹിറ്റാകുന്ന പല സിനിമകളും ഈ താരത്തിന്റെതാണ്. കൂടാതെ നിവിൻ നായകനാകുന്ന പുതിയ തമിഴ് ചിത്രം റിച്ചി, രക്ഷിത് ഒരുക്കിയ ഉളിദവരു കണ്ടന്തേയുടെ റീമേയ്ക്ക് ആണ്. ഡിഗ്രി പഠനത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിയ യുവ നടി പുതിയ രണ്ട് സിനിമകളുടെ തിരക്കിലും ഒപ്പം ജീവിതത്തിന്റെ വലിയ ഒരു ആഗ്രഹം പൂര്‍ത്തി ആവുന്നതിന്‍റെ സന്തോഷത്തിലുമാണ്.

shortlink

Related Articles

Post Your Comments


Back to top button