CinemaMollywoodNEWS

തൊണ്ടിമുതലില്‍ എസ്ഐ ആയി വേഷമിട്ടത് സിഐ സിബി

ദിലീഷ് പോത്തന്‍ ചിത്രമായ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ ചിത്രത്തിലെ എസ്ഐയുടെ റോളിലെത്തിയത് സിഐ ആയ സിബിയാണ്. ഒരു മോഷണകഥയെ ചുറ്റിപറ്റി പറയുന്ന കഥയുടെ ഏറിയ പങ്കും പോലീസ് സ്റ്റേഷനുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പോലീസായി വേഷമിട്ട ചിത്രത്തിലെ പുതിയ താരങ്ങളെല്ലാം യഥാര്‍ത്ഥ പോലീസ് ഉദ്യോഗസ്ഥരാണെന്നുള്ളതാണ് ഏറെ കൗതുകം. ചിത്രത്തിലെ എസ്ഐയുടെ റോളിലെത്തിയ സിഐ സിബിയുടെ അഭിനയം മികവുറ്റതാണെന്നാണ് പ്രേക്ഷക സംസാരം. മുന്നില്‍ ക്യാമറയില്ലെന്ന ചിന്തയോടെയാണ് സിബി പോലീസും, മറ്റുള്ളവരും ചിത്രത്തില്‍ അഭിനയിച്ച് തകര്‍ത്തത്.

പോലീസ് സ്റ്റേഷന്‍റെ നേര്‍കാഴ്ച വ്യക്തമാക്കി തരുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്റെ കയ്യൊപ്പ് കൃത്യമായി പതിഞ്ഞിട്ടുണ്ട്. യാഥാര്‍ത്ഥ നിയമപാലകരെ ചിത്രത്തില്‍ ഉള്‍പ്പെടുത്തണ ചിന്ത ഒരു ഫിലിം മേക്കറുടെ ബ്രില്ല്യന്‍സാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ കാക്കിക്കുള്ളിലെ കലാഹൃദയങ്ങള്‍ക്ക് അവസരം നല്‍കിയ ദിലീഷ് പോത്തന്‍ കൂട്ടായ്മയുടെ വിജയമായിട്ടാണ് ചിത്രത്തെ നോക്കികാണുന്നത്. സുരാജ് വെഞ്ഞാറമൂടും ഫഹദും മത്സരിച്ച് അഭിനയിക്കുന്ന ചിത്രത്തില്‍ ഏറ്റവും കയ്യടി നേടുന്നത് നിമിഷ സജയനെന്ന പുതുമുഖ നായികയാണ്.

shortlink

Related Articles

Post Your Comments


Back to top button