
നിര്‍മ്മാതാക്കളും സംവിധായകരുമായ അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും ചിത്രങ്ങള്‍ വിലക്ക് നേരിടേണ്ടി വരുമെന്ന മറ്റുവിതരണക്കാരുടെ ഭീഷണിയെ പരിഹസിച്ച് സംവിധായകന്‍ ആഷിക് അബു രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ആഷിക് അബു തന്റെ നിലപാട് വ്യക്തമാക്കിയത്.
ആഷിക് അബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
കോരചേട്ടന്‍ ചീട്ടിട്ട് തീരുമാനിച്ചിരുന്ന മലയാള സിനിമയുടെ കാലം കഴിഞ്ഞെന്ന് പലരും മറന്നുപോവുകയാണ്. ഞങ്ങള്‍ സിനിമകള്‍ ചെയ്യും, വിതരണം ചെയ്യും, നാട്ടുകാര് കാണുകയും ചെയ്യും. ഒരു സംശയവും അതില്‍ വേണ്ട. നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാം. നിങ്ങള്‍ ഞങ്ങളെ ഊരുവിലക്കാന്‍ തീരുമാനിച്ച നിമിഷം മലയാള സിനിമ രക്ഷപെട്ടു!
Post Your Comments