CinemaIndian CinemaLatest NewsMollywood

ചെണ്ടയുമായി അച്ഛനും മകനും: താരപുത്രന്‍റെ ഫോട്ടോ വൈറലാകുന്നു

കുസൃതി നിറഞ്ഞ ചോദ്യങ്ങളിലൂടെയും നിഷ്കളങ്കമായ അഭിനയത്തിലൂടെയും പ്രേക്ഷക മനസുകൾ കീഴടക്കിയ ബാലതാരമായിരുന്നു കാളിദാസൻ. നീണ്ട ഇടവേളക്ക് ശേഷം പൂമരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായി കാലെടുത്തു വെക്കുന്ന കാളിദാസനെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത് . അതിനാല്‍ തന്നെ ഫേസ് ബുക്കിലും ഇൻസ്റാഗ്രാമിലും കാളിദാസന്‍ ഇടുന്ന പോസ്റ്റുകള്‍ നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലാകുന്നത്. അടുത്തിടെ അച്ഛനൊപ്പം നിന്ന് ചെണ്ട കൊട്ടുന്ന കുട്ടിക്കാലത്തെ ചിത്രം കാളിദാസൻ പോസ്റ്റ് ചെയ്തിരുന്നു. നിമിഷങ്ങൾക്കകം അമ്പതിനായിരത്തോളം ലൈക്കുകളും കമന്റുകളുമാണ് ഈ ചിത്രത്തിന് ലഭിച്ചത്.

കാളിദാസൻ ബാലതാരമായി അഭിനയിച്ച ചിത്രങ്ങൾ ഓർമ്മ വരുന്നു എന്ന് ചിലർ കമന്റ് ചെയ്തപ്പോൾ മറ്റുചിലർ വാവേ എന്നാണ് കാളിദാസനെ വിളിച്ചത്. ഇതിനു മുന്‍പ് കങ്കാരുവിനൊപ്പം നിൽക്കുന്ന കാളിദാസന്റെ ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button