ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ മികച്ച പ്രതികരണം നേടുമ്പോള്‍ ഫഹദ് തന്നെ വേഷമിട്ട മറ്റൊരു ചിത്രം റോള്‍ മോഡല്‍സിന് തിയേറ്ററില്‍ വലിയ പ്രേക്ഷക സ്വാധീനം ഇല്ലാത്ത അവസ്ഥയാണ്. ഹിറ്റ് ഫിലിം മേക്കര്‍ റാഫിയാണ് ‘റോള്‍ മോഡല്‍സ്’ സംവിധാനം ചെയ്തിരിക്കുന്നത് . ഈദ് റിലീസായി എത്തിയ ചിത്രം ഭേദപ്പെട്ട വിനോദ സിനിമയായിട്ടും തിയേറ്ററിലേക്ക് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയാതെ വരികയാണ്.
ഫുള്‍ടൈം കോമഡി മൂഡിലുള്ള സിനിമയില്‍ ആദ്യമായാണ് ഫഹദ് മുഖം കാണിക്കുന്നത്. ഫഹദിനു കൂടുതല്‍ ഫാമിലി ഓഡിയന്‍സ് ഇല്ലാത്തതും തൊണ്ടിമുതലിന്റെ ഗംഭീര അഭിപ്രായവും റോള്‍ മോഡല്‍സിന് തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അങ്ങനെ നോക്കുമ്പോള്‍ നഷ്ടം റോള്‍ മോഡല്‍സിനാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും ചുരുങ്ങിയ ചെവലില്‍ നിര്‍മ്മിച്ച ചിത്രമാണെങ്കില്‍ റോള്‍ മോഡല്‍സ് ചെലവേറിയ ചിത്രമാണ്.
ഒരു താരം അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ ഒരേ സമയം തിയേറ്ററില്‍ കളിക്കുമ്പോള്‍ ഇത്തരമൊരു പ്രതിസന്ധി സ്വാഭാവികമാണ്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായി മാറിക്കഴിഞ്ഞു. കൊമേഴ്സിയല്‍ ചേരുവ ചേര്‍ക്കാതെ റിയലിസത്തില്‍ പറഞ്ഞ ചിത്രം ഭേദപ്പെട്ട കളക്ഷനോടെ മുന്നേറുകയാണ്.
മഹേഷിന്റെ പ്രതികാരത്തിനു ശേഷം ഒന്നര വര്‍ഷം ആരാധകര്‍ കാത്തിരുന്ന ശേഷമാണ് നായകനെന്ന നിലയില്‍ ഫഹദിന്റെ ചിത്രമെത്തുന്നത്. നീണ്ട ഇടവേളകഴിഞ്ഞു ഒരേ സമയം രണ്ടു ചിത്രവുമായിട്ടാണ് ഫഹദ് മലയാള സിനിമയുടെ ഭാഗമായത്.
Post Your Comments