സിനിമയില്‍ ജോലി ചെയ്യുന്ന വനിതകളെല്ലാം ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന സംഘടനയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. സിനിമയിലെ ഏതുമേഖലയിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ അതാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ലക്ഷ്യം. അല്ലാതെ സിനിമാ മേഖലയിലെ മറ്റു സംഘടനകള്‍ക്ക് എതിരായി രൂപീകരിക്കപ്പെട്ടിരിക്കുന്ന സംഘടനയല്ല ഡബ്ലു.സി.സി. അത്തരത്തിലുള്ള ഒരു അജണ്ടയും ഞങ്ങള്‍ക്കില്ല എന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.
സിനിമയിലെ ഏതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കും ഒരുമിച്ചു നില്ക്കാവുന്ന ഒരു സംഘടനയെന്ന നിലയിലാണ് ഞാന്‍ അമ്മയിലെ അംഗമായത്. എന്നെപോലെ സംവിധായകരുടെ സംഘടനയില്‍ അംഗങ്ങളായിട്ടുള്ളവരും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങളാണ്. സ്ത്രീകളെന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കാനും നമ്മള് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ളൊരു വേദിയെന്ന നിലയിലാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കാണുന്നത്.
പുതിയൊരു താരസംഘടന എന്ന നിലയിലാണ് പലരും വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കാണുന്നത്. അത് കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കാത്തതിന്റെ പ്രശ്നമാണത്. മുഖ്യ മന്ത്രി മുമ്പോട്ട് വച്ച ആശയമായിരുന്നു സിനിമയിലെ സ്ത്രീകളുടെ വിഷയങ്ങള്‍ പഠിക്കാന്‍ ഒരുപ്രത്യേക സമിതി എന്നത്. അദ്ദേഹം ആ വാക്കു പാലിക്കുകയും ചെയ്തു എന്നും മഞ്ജു പറഞ്ഞു. ഈ സംഘടയുടെ സ്വഭാവം വിശദീകരിച്ച് സിനിമയുടെ എല്ലാ മേഖലയിലും ജോലി ചെയ്യുന്ന സ്ത്രീകളെ ഈ സംഘടനയുടെ അംഗങ്ങളാക്കാനുള്ള മെമ്പർഷിപ് പ്രവര്‍ത്തനങ്ങളെല്ലാം തുടങ്ങിയിട്ടുണ്ട്. സംഘടനയ്ക്ക് ഒരു ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ആരംഭിച്ചിട്ടുണ്ട്. വളരെ പ്രാഥമിക ഘട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ശാരദേച്ചി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച സമൂഹം ബഹുമാനിക്കുന്ന വനിതകള്‍ അംഗങ്ങളായ പ്രത്യേക സമിതിയില്‍ വലിയ പ്രതീക്ഷയുണ്ട് എന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.
Post Your Comments