
കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ ഒരു വാക്ക് പോലും മോശമായി പറഞ്ഞിട്ടില്ലെന്ന് എം.എല്‍.എയും നടനുമായ മുകേഷ്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുകേഷ് ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നു. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നാടാക്കുന്നതെന്നും മറ്റും പറഞ്ഞ മുകേഷ് സംസാരിച്ചതില്‍ ഒരു വാക്കും മോശമായി പറഞ്ഞിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും വിമര്‍ശനങ്ങളും ശാസനകളും ഒരു നല്ല ജനനേതാവാകാന്‍ വേണ്ടിയാണ്. അത് ആ രീതിയില്‍ സ്വീകരിക്കുന്നുവെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു
യോഗത്തില്‍ ദേഷ്യപ്പെടുകയും നടിക്കുവേണ്ടി സംസാരിക്കാതിരിക്കുകയും ചെയ്തതിന്റെ പേരില്‍ രൂക്ഷാ വിമര്‍ശനം അമ്മ യോഗത്തിനെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ യോഗത്തില്‍ അപമര്യാദയായി പെരുമാറിയ മുകേഷിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. എല്‍.ഡി.എഫ് കൊല്ലം ജില്ലാ നേതൃത്വവും മുകേഷിനെതിരെ രംഗത്ത് വന്നിരുന്നു,
Post Your Comments