CinemaGeneralMollywoodNEWS

‘ആ’ ചരിത്ര സിനിമ ഇറങ്ങും മുന്‍പേ പൃഥ്വിരാജിന്‍റെ പടിയിറക്കം!

ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഓഗസ്റ്റ് സിനിമാസില്‍ നിന്നുള്ള പൃഥ്വിരാജിന്‍റെ പിന്മാറ്റം അപ്രതീക്ഷിതമായിരുന്നു. ബോക്സോഫീസില്‍ ഹിറ്റ് രചിച്ചതും ഇടറി വീണതുമായ ചിത്രങ്ങള്‍ ഓഗസ്റ്റ് സിനിമാസിന്‍റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നായ ഗ്രേറ്റ്‌ ഫാദറാണ് ഒടുവിലായി ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ച ചിത്രം. ചരിത്ര നായകനായ കുഞ്ഞാലി മരയ്ക്കാരുടെ ജീവിതകഥ വെള്ളിത്തിരയില്‍ എത്തിക്കാന്‍ ആഗസ്റ്റ്‌ സിനിമാസ് ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ചിത്രം നിര്‍മ്മിക്കാന്‍ കാത്തുനില്‍ക്കാതെയാണ് ഓഗസ്റ്റ് സിനിമാസിനോട് പൃഥ്വിരാജ് വിട പറഞ്ഞത്. സന്തോഷ്‌ ശിവനും, പൃഥ്വിരാജും, നിര്‍മ്മാതാവ് ഷാജി നടേശനും ചേര്‍ന്ന് 2010-ലാണ് ഓഗസ്റ്റ് സിനിമാസ് ആരംഭിച്ചത്. തമിഴ് സൂപ്പര്‍ താരം ആര്യയും പിന്നീട് ഓഗസ്റ്റ് സിനിമാസിന്‍റെ ഭാഗമായി.

shortlink

Related Articles

Post Your Comments


Back to top button