നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മക്ക് എതിരെ രൂക്ഷ വിമർശനവുമായി പത്തനാപുരം എം എൽ എ യും, സംഘടനയുടെ സ്ഥാപകാംഗവുമായ കെ ബി ഗണേഷ് കുമാർ.
ഗണേഷ് കുമാറിന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റിന് അയച്ച പതിമൂന്ന് പേജ് വരുന്ന കത്തിലാണ് വിമര്‍ശനം നടത്തിയത്. ഈ കത്ത് താന്‍ കൊച്ചിയിലെ അമ്മയുടെ യോഗത്തിന് മുന്‍പ് അയച്ചതാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
അമ്മയുടെ ജനറല്‍ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അമ്മയുടെ തീരുമാനത്തെ പ്രതിരോധിച്ച് മാധ്യമപ്രവര്‍ത്തകരോട് നിലവിട്ട് പെരുമാറിയവരില്‍ ഒരാളായിരുന്നു ഗണേഷ്. ഇതിനതിരെ എല്ലാ കോണുകളില്‍ നിന്നും ശക്തമായ വിര്‍മശനമാണ് ഗണേഷിനെതിരെ ഉയര്‍ന്നത്. ഇതിനുശേഷമാണ് ഗണേഷ് അയച്ച കത്ത് പുറത്തുവന്നത്. എന്നാൽ, കത്തിൽ അതെഴുതിയ തിയ്യതി രേഖപ്പെടുത്തിയിട്ടില്ല.
അംഗങ്ങള്‍ക്കോ സമൂഹത്തിനോ നാടിനോ നാട്ടുകാര്‍ക്കോ യാതൊരു പ്രയോജനവും ചെയ്യാതെ ഇന്നത്തെ നിലവാരത്തില്‍ മുന്നോട്ടു പോകുന്നതിനെക്കാള്‍ ഭേദം ഇത് പിരിച്ചുവിട്ട് മുഴുവന്‍ സ്വത്തുക്കളും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയോ, റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഒരു സ്ഥിരം നിക്ഷേപമായി ആര്‍.സി.സി.യ്ക്ക് നല്‍കുകയോ ചെയ്യുന്നതാണെന്നും ഗണേഷ് കത്തില്‍ പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളും ചില ചാനലുകളും ദിലീപിനെ വേട്ടയാടിയപ്പോള്‍ നിസ്സംഗമായ നിലപാട് സ്വീകരിച്ച സംഘടന നടീനടന്മാര്‍ക്ക് തന്നെ നാണക്കേടായി. ഒരംഗം ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ അതിനെതിരെ ഉരിയാടാന്‍ കരുത്തില്ലെങ്കില്‍ ഒരംഗം പരസ്യമായി അധിക്ഷേപിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുമ്പോള്‍ സത്യത്തിനൊപ്പം നിന്ന് ശബ്ദമുയര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഈ സംഘടന. ആര്‍ക്കും വേണ്ടാതായ ഈ കപട മാതൃത്വം പിരിച്ചുവിട്ടിട്ട് അവരുടെ കാര്യം അവരവര്‍ തന്നെ നോക്കി ജീവിക്കാന്‍ മക്കളോട് പറയുന്നതല്ലെ മാന്യത.
സംഘടനയുടെ നിര്‍ജീവമായി നീങ്ങുന്നത് കാഴ്ചക്കാരനെപ്പോലെ കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ല. നടന്‍ സിദ്ധിഖിനെ നിര്‍മാതാവ്ആ ക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഇങ്ങിനെയൊരു സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയത്. എന്നാല്‍, ഇപ്പോള്‍ ഒരു നടി ആക്രമിക്കപ്പെട്ട കേസില്‍ നെറികെട്ട സമീപനമാണ് സംഘടന സ്വീകരിച്ചത്. ഗൗരവപൂര്‍വം വിഷയത്തില്‍ ഇടപെടാനോ പ്രതിഷേധ സമരം നടത്താനോ തയ്യാറായില്ല. നേതൃത്വം തിരശ്ശീലയ്ക്ക് പുറത്തു വരാന്‍ മടിച്ചു. സഹപ്രവര്‍ത്തകയായ ഒരു സഹോദരിയുടെ ആത്മാഭിമാനവും സുരക്ഷിതത്വവും പിച്ചിച്ചീന്തപ്പെട്ടപ്പോള്‍ അഴകൊഴമ്പന്‍ സമീപനമാണ് സംഘടന സ്വീകരിച്ചത്. നടീനടന്മാരുടെ ക്ഷേമത്തനും സുരക്ഷിതത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ട സംഘടനയില്‍ നിന്നും നീതി ലഭിക്കില്ലെന്ന അനുഭവവും വിശ്വാസവുമാണ് ആ സമയത്ത് സ്ത്രീകളുടെ ഒരു കൂട്ടയായ്മ ഈ മേഖലയില്‍ ഉണ്ടാകാന്‍ ഇടയാക്കിയത് എന്ന് മറക്കരുത് എന്നും ഗണേഷ് കുമാർ കത്തിൽ പറഞ്ഞു.
Post Your Comments