
ഓഗസ്റ്റ് സിനിമാസില്‍ നിന്ന് നടന് പൃഥ്വിരാജ് പിന്മാറി. ചലച്ചിത്ര നിര്‍മ്മാണ വിതരണ കമ്പനിയായ ഓഗസ്റ്റ് സിനിമാസില്‍ ഷാജി നടേശന്, സന്തോഷ് ശിവന് നടന് ആര്യ എന്നിവര്‍ക്കൊപ്പം പൃഥ്വിരാജും നിര്‍മ്മാണ പങ്കാളിയായിരുന്നു. സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങുന്നതിന്റെ ഭാഗമായാണ് പൃഥ്വിരാജ് പിന്മാറുന്നതെന്നാണ് റിപ്പോര്‍ട്ട്. സന്തോഷ് ശിവനും പൃഥ്വിരാജും നിര്‍മ്മാതാവ് ഷാജി നടേശനും ചേര്‍ന്ന് 2010-ലാണ് ഓഗസ്റ്റ് സിനിമാസ് ആരംഭിച്ചത്. തമിഴ് സൂപ്പര്‍ താരം ആര്യ പിന്നീടാണ് ഓഗസ്റ്റ് സിനിമാസിന്റെ ഭാഗമായത്. ഇന്ത്യന്‍ റുപ്പി, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ഡബിള്‍ ബാരല്‍ അങ്ങനെ നിരവധി ചിത്രങ്ങള്‍ ഓഗസ്റ്റ് സിനിമാസിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറാണ് ഓഗസ്റ്റ് സിനിമാസിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.
Post Your Comments