താരസംഘടനയായ അമ്മയെ വിമര്‍ശിച്ച് നടി രഞ്ജിനി രംഗത്ത്. സ്ത്രീ സമത്വം എന്നത് മലയാള സിനിമയിലില്ലെന്നും നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചയ്ക്കെടുക്കാതെ പിരിഞ്ഞ അമ്മയുടെ നടപടി ശരിയല്ലെന്നും രഞ്ജിനി കുറ്റപ്പെടുത്തി. പുതിയ സ്ത്രീ സംഘടന വന്നപ്പോള്‍ പ്രതീക്ഷ തോന്നിയിരുന്നു, എന്നാല്‍ മീറ്റിംഗുകളില്‍ ആളുകള്‍ സ്ഥിരമായി പങ്കെടുക്കുന്നില്ല രഞ്ജിനി പറയുന്നു. അമ്മയിലെ പ്രധാന പദവിയിലുള്ളവരൊക്കെ അച്ഛന്മാരാണെന്നും നടി വിമര്‍ശിച്ചു.
സ്ത്രീ സംഘന വന്നപ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ശബ്ദം ഇനിയെങ്കിലും കേള്‍ക്കുമെന്ന് തോന്നി. സ്ത്രീകളുടെ നീതി നിഷേധത്തിന് വേണ്ടിയാണോ ശരിക്കും നമ്മള്‍ പോരടിക്കുന്നത് അതോ ശ്രദ്ധ നേടലിന് വേണ്ടിയോ രഞ്ജിനി ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് രഞ്ജിനി തന്റെ നിലപട് വ്യക്തമാക്കിയത്.
Post Your Comments