ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് അച്ചായന്‍സ്. മള്‍ട്ടിപ്ലക്സ് തിയേറ്ററുകളുടെ സിനിമാ സമരവും ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയും സിനിമാ മേഖലയില്‍ പ്രതിസന്ധിയായി മാറിയപ്പോഴും അവധിക്കാലത്തെ ആഘോഷമാക്കി മാറ്റിയ അച്ചയാന്‍സ് വിജയ പ്രദര്‍ശനത്തിന്‍റെ അന്‍പതാം ദിവസത്തിലേക്ക് കടക്കുന്നു. ചിത്രത്തിന്റെ ഈ വന്‍വിജയം ആഘോഷമാക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നാളെ തിരുവനന്തപുരം പത്മനാഭതിയേറ്ററില്‍ നടക്കുന്ന ഈ ആഘോഷസായാഹ്നത്തില്‍ ഏവര്‍ക്കും സ്വാഗതം. ചിത്രത്തിലെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ഈ ചടങ്ങില്‍ ചിത്രത്തിന്‍റെ വിജയത്തിനായി അണിയറയില്‍ പ്രവര്‍ത്തിച്ച വ്യക്തികളെ അനുമോദിക്കുന്നു. കാളിദാസ് ഫാന്‍സ് അസോസിയേഷന്‍, ഫ്രെണ്ട്സ് ഓഫ് കണ്ണന്‍ താമരക്കുളം, ഉണ്ണി മുകുന്ദന്‍ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങിയ സംഘാടനകളാണ് ഈ ആഘോഷത്തിന് പിന്നില്‍.
ഫ്രെണ്ട്സ് ഓഫ് കണ്ണന്‍ താമരക്കുളവും ജയറാം അക്കാദമിയും ചേര്‍ന്ന് രൂപീകരിച്ച “സ്നേഹ പൂര്‍വ്വ”ത്തിലൂടെ കേരളത്തിലെ നിര്‍ദ്ധനരായാ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നല്‍കുന്ന ചടങ്ങും ഇതിനോടോപ്പം നടക്കുന്നു.
കണ്ണന്‍ താമരക്കുളം ജയറാം ടീം വീണ്ടും ഒന്നിച്ച ‘അച്ചായന്‍സ്’ കോമഡിയും, സസ്പന്‍സും ചേര്‍ത്താണ് അവതരിപ്പിച്ചിരിക്കുന്നത്. ജയറാം , ഉണ്ണി മുകുന്ദന്‍ , പ്രകാശ് രാജ്, ആദില്‍ ഇബ്രാഹിം സഞ്ജു ശിവറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് അച്ചായന്‍സ്. അമലാ പോൾ, അനു സിത്താര, ശിവദ എന്നിവരാണ് ചിത്രത്തിലെ നായികമാർ. പി.സി ജോർജ് എം.എൽ.എയും ഒരു ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.
സി.കെ പദ്മകുമാറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചി-സേതു ടീമിലെ സേതുവാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രതീഷ് വേഗ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്.
Post Your Comments