ഇന്ത്യൻ സിനിമ അതിന്റെ സുവർണ്ണ കാലത്തിലൂടെയാണ് കടന്നു പോകുന്നത്. ബിഗ് ബഡ്ജറ്റിൽ അന്താരാഷ്ട്ര നിലവാരമുള്ള നിരവധി ചിത്രങ്ങൾ സിനിമാചരിത്രത്തിലേക്ക് കടന്നു വന്ന സമയമാണിത്. ബാഹുബലിയും ദംഗലും ഇന്ത്യയുടെ അതിർത്തികൾ കടന്നു അന്യ നാട്ടിൽ വിജയം കൊയ്യുകയാണ്. ഈ സമയത്തു തന്നെയാണ് തമിഴിലും ഒരു ബ്രഹ്മാണ്ഡ ചിത്രം തയാറാകുന്നത്. സംഘമിത്ര എന്ന് പേരിട്ടിരിക്കുന്ന ചിത്ര൦ സുന്ദർ സി ആണ് സംവിധാനം ചെയ്യുന്നത് . ഏറെ പ്രതീക്ഷകളോടെയാണ് തമിഴ് സിനിമ രംഗം ചിത്രത്തെ വീക്ഷിക്കുന്നത്.
എന്നാൽ നായികമാരെ തിരഞ്ഞെടുക്കാൻ ഈ ചിത്രത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ആദ്യം താരപുത്രിയായ ശ്രുതി ഹാസൻ നായികയായി എത്തുമെന്നറിയിച്ചിരുന്നു . സിനിമയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കമായി ശ്രുതി കുതിര സവാരി പഠിക്കാന്‍ തുടങ്ങിയിരുന്നു. ശ്രുതിയുടെ ചിത്രം വെച്ചു കൊണ്ടുള്ള പോസ്റ്ററും പുറത്തിറക്കിയിരുന്നു. അതിനിടയിലാണ് ശ്രുതി സിനിമയില്‍ നിന്നും മാറിയതായി വാര്‍ത്ത വന്നത്.
എന്നാൽ ശ്രുതി പിന്മാറിയതല്ല പുറത്താക്കിയതെന്ന വാർത്തയാണ് സിനിമ രംഗത്തു നിന്നും പുറത്തു വന്നത്. വിവാദങ്ങൾക്കോ പ്രശ്നങ്ങൾക്കോ കാത്ത് നിൽക്കാതെ ചിത്രത്തിലേക്ക് നായിയായി രണ്ടാമത്തെ പരിഗണിക്കപ്പെട്ടത് നയൻ താരയായിരുന്നു . എന്നാൽ അത് സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പിന്നീട് തലപൊക്കിയുമില്ല. എപ്പോൾ വരുന്ന വാർത്ത ചിത്രത്തിൽ ഹൻസിക നായികയായി എത്തും എന്നതാണ്. ഇതു സംബന്ധിച്ച വിവരങ്ങൾ സംവിധയകനോ സിനിമയുമായി ബന്ധപ്പെട്ട ആളുകളോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
എ ഡി 8ാം നൂറ്റാണ്ടിലെ ചരിത്രത്തെ ഉള്‍പ്പെടുത്തിയാണ് സിനിമ തയ്യാറാക്കുന്നത്. 250 കോടി ചിലവിൽ ഒരുങ്ങുന്ന സംഘമിത്രയിൽ ആരാവും നായികയായി എത്തുക എന്ന ആകാംക്ഷയിലാണ് ജനങ്ങൾ. ഒപ്പം താരങ്ങൾ പിന്മാറിയത്തിലെ കാര്യങ്ങൾ എന്താവും? നായിക പിന്മാറ്റങ്ങൾ സിനിമയുടെ കാര്യക്ഷമമായ പ്രവർത്തനത്തെ ബാധിക്കുമോ ? തുടങ്ങിയ നിരവധിചോദ്യങ്ങളും അവശേഷിപ്പിക്കുകയാണ് ഈ ചിത്രം .
Post Your Comments