ഒരൊറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത നടിയാണ് അന്ന രാജൻ. അന്ന രാജൻ എന്ന പേര് കേട്ടാൽ പെട്ടന്ന്‍ ഓര്മവരില്ല എങ്കിലും ലിച്ചി എന്ന പേര് മലയാളികൾ മറക്കാൻ വഴിയില്ല. അങ്കമാലി ഡയറീസിലെ ലിച്ചിയായി പ്രേക്ഷമനസുകൾ കീഴടക്കിയ അന്ന രാജൻ മനസുതുറക്കുകയാണ്. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം വിവാഹത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.
തനിക്ക് വിവാഹം കഴിക്കാൻ പേടിയൊന്നുമില്ല എന്നും നിരവധി പ്രണയാഭ്യാർത്ഥനകൾ തരണം ചെയ്താണ് താൻ ഇവിടം വരെ എത്തിയതെന്നും സ്വന്തം കാലിൽ നിൽക്കാറായിട്ടു മതി വിവാഹം എന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ചിത്രീകരണത്തിരക്കിലാണ് അന്ന ഇപ്പോൾ. അങ്കമാലി ഡയറീസിലെ ലിച്ചിയെ പോലെ കരുത്തുറ്റ കഥാപാത്രത്തെയാണ് ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്. മേരി മിസ് എന്ന കഥാപാത്രമാണ് വെളിപ്പാടിന്റെ പുസ്തകത്തില്‍ അന്നയുടേത്.
Post Your Comments