പ്രേഷകർ കാത്തിരുന്ന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

പ്രേക്ഷകർ കാത്തിരുന്ന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. കേരള വര്‍മ്മ പഴശ്ശിരാജക്ക്‌ ശേഷം ഹരിഹരനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ചു മാസത്തെ സമയം മമ്മൂട്ടി കൊടുത്തു എന്നാണ് വാർത്തകൾ. ഹരിഹരനും മമ്മൂട്ടിയും ഒന്നിച്ചാൽ തിരക്കഥ എം ഡി ആയിരിക്കും എന്നാണ് ചരിത്രം. എന്നാൽ എംടി ഇപ്പോള്‍ രണ്ടാമൂഴത്തിന്റെ തിരക്കിലാണ്. ഹരിഹരന്‍ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത് എന്നാണ് വാർത്തകൾ വന്നിരിക്കുന്നത്.

വടക്കൻ വീരഗാഥയിലെ ചന്തുവിനെ വീണ്ടും കൊണ്ടുവരാനാണ് എന്ന വാർത്തയും പുറത്തു വന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ തിരക്കഥ തയ്യാറാക്കുന്നത് രഞ്ജിത്തായിരിക്കും.

മമ്മൂട്ടി നിലവില്‍ എട്ട് സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. അതിന്റെ തിരക്ക് കഴിയുമ്പോൾ ഹരിഹരൻ ചിത്രത്തിന് സമയം നൽകിയിട്ടുണ്ട് എന്നാണ് വാർത്ത. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹരിഹരന്‍ വീണ്ടും രംഗത്ത് എത്തുന്നത്. ഏഴാമത്തെ വരവ് (2013) ആണ് ഹരിഹരന്‍ ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത ചിത്രം.

Share
Leave a Comment