മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവങ്ങളാണ് അരങ്ങേറുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ അരങ്ങേറുമ്പോഴും പ്രതീക്ഷയോടെ ഒരു ചിത്രം പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറാവുകയാണ്. ദിലീപ് നായകനാകുന്ന രാമലീല. ജൂലൈ ഏഴിന് റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ ഗോപിയാണ്.
നാലര വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് അരുണ്‍ ഗോപി രാമലീലയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ജൂലൈ ഏഴ് എന്ന റിലീസിങ്ങ് തീയതിക്കുമപ്പുറത്ത് താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് പ്രേക്ഷകര്‍ക്കൊന്നും മനസ്സിലാവില്ലെന്നും സംവിധായകന്‍ പറയുന്നു. എങ്കിലും നല്ല സിനിമകളെ നെഞ്ചോടു ചേർത്ത പ്രേക്ഷരെ തനിക്ക് വിശ്വാസമാണെന്നും അതിനാലാണ് താൻ ഈ സിനിമയുമായി മുന്നോട്ട് പോകുന്നതെന്നും അരുൺ പറഞ്ഞു. രാമലീല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനോടൊപ്പം തന്നെ ദിലീപ് നേരിടുന്ന സമ്മര്‍ദ്ദത്തെക്കുറിച്ചും താന്‍ ചിന്തിക്കാറുണ്ടെന്നും അരുണ്‍ ഗോപി പറയുന്നു.
ലയണിനു ശേഷം രാഷ്ട്രീയക്കാരനായി ദിലീപ് വേഷമിടുന്ന ചിത്രമാണ് രാമലീല. ദിലീപിനൊപ്പം പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സംവിധായകന്‍ കെ മധുവിന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയ അരുണ്‍ ഗോപിയുടെ ആദ്യ സ്വതന്ത്ര സംവിധാനസംരംഭമാണ് രാമലീല.
Post Your Comments