എഴുത്തുകാരി നന്ദിതയുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുകയാണ് എന്‍.എന്‍. ബൈജു. ദുരൂഹതകൾ നിറഞ്ഞ ആത്മഹത്യാ ആയിരുന്നു നന്ദിതയുടേത്. ഇന്നും ദുരൂഹതകൾ മാറിയിട്ടില്ല.സിനിമയിലെങ്കിലും ദുരൂഹത മാറുമോ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. “നന്ദിത” എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ അമ്പലപ്പുഴയിൽ പുർത്തിയായി. ഗായത്രി വിജയ് ആണ് നന്ദിതയായി വേഷമിട്ടിരിക്കുന്നത്. ദുരൂഹത നിറഞ്ഞ നന്ദിതയുടെ ജീവിതകഥ അവതരിപ്പിക്കുകയാണ് ഈ ചിത്രം.
ഇംഗ്ലീഷില്‍ ബി.എ., എം.എ., ബിരുദങ്ങള്‍ സ്വന്തമാക്കിയ ശേഷം വയനാട് മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ ആംഗലേയ വിഭാഗത്തില്‍ അധ്യാപികയായിരുന്നു. 1999 ജനുവരി 17ന് അവര്‍ സ്വയം ജീവിതം അവസാനിപ്പിച്ചു. മരണത്തിനു ശേഷം അവരുടെ ഡയറിയില്‍നിന്ന് കണ്ടെത്തിയ 1985 മുതല്‍ 1993 വരെയുള്ള കവിതകള്‍ ‘നന്ദിതയുടെ കവിതകള്‍’ എന്ന പേരില്‍ സമാഹാരമായി പ്രസിദ്ധീകരിച്ചു. നന്ദിതയുടെ മരണത്തിനു ശേഷമാണ് അവരിലെ കവയിത്രിയെ ബന്ധുക്കള്‍ പോലും തിരിച്ചറിഞ്ഞത്.
Post Your Comments