ദബാംഗ് 3 യ്ക്ക് വേണ്ടി സംവിധായക തൊപ്പിയണിയാൻ പ്രഭുദേവ

ബോക്സ് ഓഫീസിൽ വൻ വിജയ൦ നേടിയ ബോളിവുഡ് ചിത്രമാണ് ദബാംഗ്. ദബാംഗിന്റെ മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത് പ്രഭുദേവ ആണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗം തന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ സംവിധാനം ചെയ്യില്ലെന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ തന്റെ പുതിയ ചിത്രമായ ‘ട്യൂബ്ലൈറ്റി’ന്റെ പ്രചരണത്തിനിടെ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് പ്രഭുദേവ ചിത്രം സംവിധാനം ചെയ്യാൻ തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, സംവിധായകനെ സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായില്ലെന്ന് അര്‍ബാസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്ന സൂചനയാണ് സിനിമാരംഗത്തു നിന്നും ലഭിച്ചിട്ടുള്ളത്. 2010 ൽ പുറത്തിറങ്ങിയ ദബാംഗ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദബാംഗ്‌ 2 2012 ലായിരുന്നു പുറത്തിറങ്ങിയത്. മൂന്നാം ഭാഗവുമായി എത്തുന്ന ദബാ൦ഗിനായി ആരാധകർ കാത്തിരിക്കുമ്പോഴായിരുന്നു അര്‍ബാസ് ഖാന്‍ സംവിധാനം ചെയ്യില്ലെന്ന് സൽമാൻ ഖാൻ അറിയിക്കുന്നത്. സൊണാക്ഷി സിന്‍ഹ, പ്രകാശ് രാജ്,​ അര്‍ബ്ബാസ് ഖാന്‍,​ വിനോദ് ഖന്ന തുടങ്ങിയവരായിരുന്നു ദബാംഗ് 2ലെ താരങ്ങള്‍.

Share
Leave a Comment