CinemaIndian CinemaLatest NewsTollywood

ചിരിയുടെ മാലപ്പടക്കം തീർക്കാൻ ആ അച്ഛനും മകനും തമിഴിലേക്ക്

കുടുംബ പ്രേക്ഷകരെ കുടുകൂടെ ചിരിപ്പിച്ച ചിത്രം മൈ ബിഗ് ഫാദർ തമിഴിലേക്ക് റീമേക്കിനൊരുങ്ങുന്നു. ചിത്രത്തിന്റെ പ്രാരംഭഘട്ട ജോലികൾ ആരംഭിച്ചു കഴിഞ്ഞു എന്ന വിവരങ്ങളാണ് തമിഴ് സിനിമ രംഗത്തു നിന്നും ലഭിക്കുന്നത്. മലയാളത്തിൽ തകർത്തഭിനയിച്ച ജയറാമും ഗിന്നസ് പക്രുവും കനിഹയും പ്രധാന വേഷങ്ങളിലേത്തുമെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്.

ജയറാമും ഗിന്നസ് പക്രുവും തമിഴ് ജനതക്ക് പരിചിതമായ മുഖങ്ങളാണ്. ചിത്രത്തിനായി ജയറാം ഇതുവരെ തീയതി നൽകിയിട്ടില്ല. ഏറ്റെടുത്ത ചിത്രങ്ങൾ പൂർത്തിയാക്കിയതിനു ശേഷമേ പുതിയ ചിത്രത്തിന്റെ തീയതി സംബന്ധിച്ച കാര്യത്തിൽ തീരുമാനം ഉണ്ടാവുകയുള്ളു. ജയറാമിന് ചിത്രത്തിൽ അഭിനയിക്കാൻ പറ്റില്ല എന്ന അവസ്ഥ വന്നാൽ മാത്രമേ മറ്റൊരു താരത്തെ ചിത്രത്തിലേക്ക് പരിഗണിക്കുകയുള്ളു എന്ന് സിനിമയുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു. 


സിനിമ അതേ പോലെ തന്നെ റീമേക്ക് ചെയ്യുകയല്ല മറിച്ച് തമിഴ് സിനിമയ്ക്ക് അനുകൂലമായ രീതിയിലേക്ക് മാറ്റി അവതരിപ്പിക്കാനാണ് സംവിധായകൻ ലക്ഷ്യമിടുന്നത്. മലയാള ചിത്രം അതേ പോലെ തന്നെ റീമേക്ക് ചെയ്താൽ അത് ജനങ്ങൾ സ്വീകരിക്കാനിടയില്ല എന്നും പല ചിത്രങ്ങളും റീമേക്ക് ചെയ്യുമ്പോൾ പരാജയപെടാൻ കാരണം ഇതാണെന്നും അതിനാൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തിയാകും ചിത്രം തമിഴിലേക്ക് എത്തുക എന്നും സംവിധായകൻ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button