
സാരി ഉടുക്കുക എന്നത് ഒരു കുറ്റമാണെന്ന് ബോളിവുഡ് താരം സോഹ അലി ഖാൻ തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഗർഭിണിയായ താരത്തിനായി സുഹൃത്തുക്കൾ ബേബി ഷവർ പാർട്ടി തയാറാക്കിയിരുന്നു. പാർട്ടിയിൽ പങ്കെടുക്കാനായി സോഹ എത്തിയത് പിങ്ക് കാഞ്ചിപുരം സാരിയുടുത്താണ്. കാഞ്ചീപുരം സാരിയിൽ ഭർത്താവിനൊപ്പം തിളങ്ങി നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു.പക്ഷെ ആശംസകളേക്കാൾ ഏറെ താരത്തിന് നേരിടേണ്ടി വന്നത് വിമർശനങ്ങളാണ്.
നിങ്ങളെ കുറിച്ചോർത്തു അപമാനം തോന്നുന്നു. നിങ്ങളൊരു മുസ്ലിം അല്ല. ഇന്ന് ഈദ് അല്ലെ അതെന്താണ് ചിത്രത്തിൽ പരാമര്ശിക്കാതിരുന്നത്, തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് വന്നത്. മുസ്ലിം നാമധാരിയായ സോഹയുടെ സാരിയാണ് പലർക്കും ദഹിക്കാഞ്ഞതെന്ന് കമന്റുകളിൽ നിന്ന് വ്യക്തമാണ്. സോഹയെ അനുകൂലിച്ചുകൊണ്ടും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. നടി ശർമിള ഖാന്റെയും ക്രിക്കറ്റ് താരം മൻസൂർ അലി ഖാന്റെയും മകളാണ് സോഹ. ബോളിവുഡ് നടൻ സേഫ് അലി ഖാൻ സഹോദരനാണ്.
Post Your Comments