
മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് വന്ന താരമാണ് പിഷാരടി. മിമിക്രിയും, സിനിമയും, സ്റ്റേജ് ഷോകളുമായി പ്രേഷകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് പിഷാരടി. ഇപ്പോൾ സംവിധായകൻ എന്ന തൊപ്പി കൂടി അണിയാനുള്ള തിരക്കിലാണ് പിഷാരടി. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലാണ് സംവിധായകൻ ആകാൻ പോകുന്ന കാര്യം പിഷാരടി പറഞ്ഞത്. സിനിമയുടെ താരനിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല. അടുത്തു തന്നെ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാന്‍ കഴിയുമെന്നും പിഷാരടി പറഞ്ഞു.
ചിത്രത്തിലെ നായകന് ജയറാമാണോയെന്ന് ചോദിച്ചപ്പോള്‍ 10 ദിവസത്തിനുള്ളില്‍ തന്നെ ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്ന് താരം പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും.
Post Your Comments