CinemaGeneralKollywoodLatest NewsNEWSWOODs

‘വട്ടിരാജ’ ഇനി വിക്രമിന്റെ എതിരാളി

വിജയ ചിത്രങ്ങള്‍ക്ക് രണ്ടാം ഭാഗം വരുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. അങ്ങനെ 14 വര്‍ഷത്തിന് ശേഷം വിക്രം ചിത്രം സാമിയുടെ രണ്ടാം ഭാഗം എത്തുകയാണ്. പൊലീസ് ഓഫീസറായി വിക്രം എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു സാമി.

ചിത്രത്തില്‍ വില്ലനായി എത്തുന്നത് നേരം എന്ന ചിത്രത്തില്‍ വട്ടിരാജ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായിമാറിയ ബോബി സിന്‍ഹയും. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ബോബി എത്തുക.വിക്രവും ബോബി സിന്‍ഹയും തമ്മിലുള്ള രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തൃഷയും കീര്‍ത്തി സുരേഷുമാണ് നായികമാര്‍.

ധ്രുവ നക്ഷത്രം, സ്കെച്ച്‌ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിക്രം സാമി 2ല്‍ ജോയിന്‍ ചെയ്യുക. സാമിയിലെ പ്രധാന ആകര്‍ഷണം വില്ലനായ പെരുമാള്‍ പിച്ചൈയായിരുന്നു. കൊട്ട ശ്രീനിവാസ റാവു ആണ് പെരുമാള്‍ പിച്ചൈയെ അവിസ്മരണീയമാക്കിയത്. ഹാരിസ് ജയരാജ് സംഗീതമൊരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഷിബു തമീന്‍സ് ആണ്.

shortlink

Related Articles

Post Your Comments


Back to top button