CinemaGeneralKollywoodNEWS

രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം; മാധ്യമ പ്രവര്‍ത്തകന് ധനുഷിന്റെ മറുപടി

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു കോളിവുഡില്‍ സജീവമായ ചര്‍ച്ച നടക്കുന്ന വേളയില്‍ മരുമകന്‍ ധനുഷിനോടും ഒരു മാധ്യമ പ്രവര്‍ത്തകന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിക്കുകയുണ്ടായി. ധനുഷ് അഭിനയിക്കുന്ന പുതിയ ചിത്രമായ വേലയില്ലാ പട്ടധാരി 2-വിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.
രാഷ്ട്രീയം പറയാനല്ല നിങ്ങളെ ഇവിടേക്ക് ക്ഷണിച്ചിരിക്കുന്നതെന്നായിരുന്നു ധനുഷിന്റെ മറുപടി.രജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ‘വേലയില്ലാ പട്ടധാരി 2’ ജൂലൈ-28 തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button