കൊച്ചിയില്‍ നടി ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ദിലീപും നാദിര്‍ഷയും മൊഴി നല്‍കും. സുനി തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയില്‍ പൊലീസ് അല്പസമയത്തിനുള്ളില് മൊഴിയെടുക്കും. ഇതിനായി നാദിര്‍ഷയും ആലുവ പൊലീസ് ക്ലബില്‍ എത്തി.
എന്നാല്‍ ഈ വിഷയത്തില്‍ മാധ്യമവിചാരണയ്ക്ക് നില്ക്കാന് തനിക്ക് നേരമില്ലെന്ന് ദിലീപ് പറഞ്ഞു. പള്‍സര്‍ സുനിക്കെതിരായ ബ്ലാക്ക്മെയിലിംഗ് പരാതിയില്‍ തനിക്ക് പറയാനുള്ളത് പൊലീസിനോട് പറയുമെന്നും ദിലീപ് വ്യക്തമാക്കി.
അമ്മ യോഗത്തിന് മുന്‍പ് മൊഴി എടുക്കാനാണ് തീരുമാനം. പള്‍സര്‍ സുനിയുടെ കത്തിലെ കാര്യങ്ങളും പോലീസ് ദിലീപിനോട് ചോദിച്ചറിയും.
കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി തന്നിൽനിന്നു പണം തട്ടാൻ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ദിലീപിന്റെ പരാതി.
ഒന്നര കോടി രൂപ നല്‍കണം അല്ലെങ്കില്‍ കേസില്‍ ദിലീപിന്റെ പേരു പറയുമെന്നായിരുന്നു സുനിയുടെ ഭീഷണി. കാക്കനാട് ജയിലില്‍ വച്ചാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ സുനി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ എത്തിച്ചു കൊടുത്തത് സുനിയുടെ സഹതടവുകാരന് വിഷ്ണുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
Post Your Comments