
തന്റെ ജീവചരിത്രം എഴുതിയാൽ അത് നല്ല ഒരു കൃതിയാവില്ല. വായനക്കരെ രസിപ്പിക്കുന്നതൊന്നും അതിലുണ്ടാവില്ല എന്ന് ഷാരുഖ് ഖാൻ പറഞ്ഞു. എന്റെ ജീവിതം അത്ര വലിയ കാര്യമൊന്നുമല്ല.ആരെങ്കിലും തന്റെ ജീവചരിത്രമെഴുതിയാല്‍ അതൊരു വിജയഗാഥ മാത്രമായിരിക്കുമെന്നും ഷാരുഖ് പറയുന്നു.
ഒരു ജീവിത യാത്രയുടെ ചൂരും ചൂടും അതിനുണ്ടാകില്ലെന്നും താനുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ജനങ്ങള്‍ക്ക് ഇന്നും അറിവില്ല. ഞാനുമായി അടുപ്പമുള്ള പലര്‍ക്കുമറിയാം എന്റെ ജീവിതത്തിലെ ഏറ്റവും രസകരമായ കാര്യങ്ങള്‍ ഞാന്‍ ജനങ്ങളുമായി പങ്കുവെച്ചിട്ടില്ലെന്ന്. മറ്റുള്ളവര്‍ എന്റെ ജീവചരിത്രമെഴുതിയാല്‍ അതൊരു ബോറടിയായി മാറുമെന്നും താരം പറഞ്ഞു. വിവാദമായ കാര്യങ്ങളൊന്നും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. വിവാദങ്ങള്‍ ഇല്ലെങ്കില്‍ അതൊരു മുഷിച്ചിലുണ്ടാക്കുന്ന കഥയായിരിക്കുമെന്നും താരം പറയുന്നു.
Post Your Comments