ഒന്നര വർഷത്തെ ഇടവേളക്കു ശേഷം നമിതാ പ്രമോദ് തിരിച്ചു വന്ന ചിത്രമായിരുന്നു ഫഹദ് ഫാസിലിന്റെ റോൾ മോഡൽസ്. ഇടവേളക്കു ശേഷം കിടിലന്‍ മേക്കോവറുമായാണ് നമിത തിരിച്ചെത്തിയത്. ഷുട്ടിംഗ് സമയത്തെ രസകരമായ അനുഭവങ്ങൾ പങ്കുവക്കുകയാണ് നമിത. സാഹസികത ഇഷ്ടപ്പെടുന്ന കഥാപാത്രമായാണ് നമിത റോള്‍ മോഡല്‍സില്‍ പ്രത്യക്ഷപ്പെട്ടത്. സാഹസിക രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ സഹതാരമായിരുന്ന ഫഹദ് ഫാസിലിന് പേടിയുണ്ടായിരുന്നു വെന്നും കല്ല്യാണം കഴിഞ്ഞതു കൊണ്ടാണല്ലോ ഈ ടെന്‍ഷന്‍ എന്നു പറഞ്ഞ് കളിയാക്കിയപ്പോഴും തലകുലുക്കിയതല്ലാതെ യാതൊരു മറുപടിയും ഫഹദ് നല്‍കിയിരുന്നില്ലെന്നും നമിത പറഞ്ഞു.
വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്, വിനായകന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. സിനിമയില്‍ മാത്രമല്ല അല്ലാതെയും കൗണ്ടര്‍ അടിക്കുന്ന പോലെയായിരുന്നു ഷറഫുദ്ദീന്റെ സംസാരം. വിനയ് ഫോര്ട്ടാണെങ്കില് എന്തെങ്കിലും സംഭവവും ഒപ്പിച്ച് മുങ്ങുന്നത് പതിവായിരുന്നു. പറയാനുള്ള കാര്യങ്ങളെല്ലാം മുഖത്തു നോക്കി പറയുന്ന ശൈലിയായിരുന്നു വിനായകന്റേതെന്നും . ഇവര്‍ മൂവരും അനിയത്തിക്കുട്ടിയെപ്പോലെയായിരുന്നു തന്നെ പരിഗണിച്ചിരുന്നത് എന്നും നമിത പറഞ്ഞു.
പെര്ഫെക്ഷന് വന്നില്ലെങ്കില്‍ ഒന്നു കൂടി ഷൂട്ട് ചെയ്യുന്നതിന് ഒരു വിമുഖതയും കാണിക്കാത്ത സംവിധാകനാണ് റാഫി. വഴക്ക് പറയാനൊന്നും അദ്ദേഹം വരില്ലായിരുന്നു എന്ന് സംവിധായകനെ കുറിച്ച് നമിത പറഞ്ഞു.
Post Your Comments