തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ ഒരു പുതിയ നായികയെ മലയാളികൾക്ക് പരിചയപെടുത്തിയിരിക്കുകയാണ് ദിലീഷ് പോത്തൻ. മുംബൈ സ്വാദേശി നിമിഷ സജയന്‍ ആണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെ പുതിയ നായിക. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം ആണ് നിമിഷ കാഴ്ച വച്ചത്. ആദ്യ സിനിമയില്‍ ഇഷ്ടനായകനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നിമിഷ.
നിമിഷയുടെ ഇഷ്ട നായകരിലൊരാളാണ് ഫഹദ് ഫാസില്‍. എന്നാല്‍ താന്‍ ഇഷ്ടപ്പെടുന്ന കാര്യത്തെക്കുറിച്ച് ഇതുവരെയും ഫഹദിനോട് പറഞ്ഞിട്ടില്ലെന്ന് താരം പറയുന്നു. ആദ്യ സിനിമയില്‍ത്തന്നെ ഇഷ്ടനായകനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് താനെന്നും താരം പറയുന്നു.
തികച്ചും പ്രൊഫഷണലായാണ് ഫഹദ് സിനിമയെ സമീപിക്കുന്നത്. കൂടെ അഭിനയിക്കുന്ന താരങ്ങളെയെല്ലാം അദ്ദേഹം നന്നായി പിന്തുണക്കുമെന്നും നിമിഷ പറഞ്ഞു. മലയാള സിനിമയില്‍ അഭിനയിക്കണമെന്ന് മുന്‍പേ തന്നെ ആഗ്രഹമുണ്ടായിരുന്നു. മറ്റു ഭാഷകളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ അഭിനയത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്നും താരം പറയുന്നു.കഥാപാത്രം മികച്ചതായതിനു പിന്നിലെ കാരണം സംവിധായകന്റെ പിന്തുണയായിരുന്നു. പുതുമുഖമാണെന്ന തോന്നല്‍ പോലുമില്ലാതെയാണ് തൊണ്ടിമുതലില്‍ താന്‍ അഭിനയിച്ചതെന്നും നിമിഷ പറഞ്ഞു.
Post Your Comments